ഖത്തര്‍ : പ്രവാസികള്‍ക്ക് താമസിയ്ക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും സുരക്ഷിതമായ ഗള്‍ഫ് രാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തു. എച്ച്എസ്ബിസിയുടെ ആഗോള പ്രവാസി സര്‍വ്വേയാണ് ഖത്തറിനെ തിരഞ്ഞെടുത്തത്. ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് സ്വിറ്റ്സര്‍ലന്റിനാണ്. ആഗോളതലത്തില്‍ ആറാം സ്ഥാനത്താണ് ഖത്തറെന്നും എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വ്വേ 2020-ല്‍ പറയുന്നു.
ജീവിയ്ക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സ്ഥലങ്ങളുടെ വാര്‍ഷിക പട്ടികയായ എച്ച്എസ്ബിസി എക്‌സ്പാറ്റ് എക്സ്പ്ലോറര്‍ 2020, സര്‍വ്വേയുടെ 13-ാം പതിപ്പാണ്. ലോകത്ത് കൊവിഡ് വ്യാപനം ആരംഭിച്ച സമയത്ത്, 2020 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 22 വരെയുള്ള ഇടയിലായിരുന്നു സര്‍വ്വേ നടത്തിയത്. വിദേശത്ത് താമസിയ്ക്കുന്ന ആളുകളുടെ മനോഭാവങ്ങളുടേയും, അഭിപ്രായങ്ങളുടേയും, അനുഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തോളം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തതെന്ന് എച്ച്എസ്ബിസി എക്സ്പാറ്റ് തലവന്‍ ജോണ്‍ ഗൊദാര്‍ദ് അറിയിച്ചു.
” ഖത്തര്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായിരിക്കാം, പക്ഷേ ഇത് ഏറ്റവും സമ്പന്നമായ രാജ്യമാണ്. വളരെ വേഗതയില്‍ വികസിച്ചു കൊണ്ടിരിയ്ക്കുന്ന രാജ്യമാണ്. ഇവിടേക്ക് എല്ലാ മേഖലകളിലെയും വിദേശ പ്രൊഫഷണലുകളെ ഖത്തര്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു” – എച്ച്എസ്ബിസി ഖത്തറിനെ കുറിച്ചുള്ള അവലോകനത്തില്‍ വിശദമാക്കി. ആഗോള പട്ടികയില്‍ ഖത്തറിനെ കൂടാതെ മിഡില്‍ ഈസ്റ്റില്‍ നിന്ന് യുഎഇ (14), ബഹ്റൈന്‍ (15), സൗദി അറേബ്യ (19) എന്നിവയും ഇടം പിടിച്ചു.
Post Your Comments