സീതത്തോട്: വനത്തിന് സമീപത്തെ കർഷകർ കാട്ടാന ഭീതിയിൽ. ചക്ക സീസൺ ആരംഭിച്ചതോടെ ഏതു സമയവും വീട്ടു മുറ്റത്ത് ആന എത്തുമെന്ന ഭയത്തിലാണിപ്പോൾ കർഷകർ. പ്ലാവിൽ ഉള്ള ചക്കകൾ ചാക്കിട്ട് മൂടി ആനകളുടെ കൺമുൻപിൽ നിന്ന് ശ്രദ്ധ മറ്റനുള്ള ശ്രമത്തിലാണ് കർഷകരിപ്പോൾ.
ചക്ക സീസൺ തുടങ്ങിയാൽ പിന്നെ കാട്ടാന കൂട്ടങ്ങൾ പതിവായി എത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയാണു പതിവ്. ആനകളുടെ ശല്യം അസഹനിയമായതോടെ ചിലയിടങ്ങളിൽ പ്ലാവിൽ ചക്ക മുള പൊട്ടുമ്പോൾ തന്നെ അടർത്തി കളയും. ചിലർ ചക്ക ചാക്കിട്ട് മൂടും.
ആനകളുടെ നിരന്തരമായ ഭീഷണിയിൽ നിന്ന് കൃഷി ഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ പ്രതിഷേധം പതിവായിട്ടും ഒരു നടപടികളും അധികൃതർ സ്വീകരിക്കാൻ തയാറാകുന്നില്ലന്നാണ് ആക്ഷേപം .
Post Your Comments