ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടന്റെ കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്.
തന്റെ ഭര്‍ത്താവും നടനുമായ നസറുദ്ദീന്‍ ഷായ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രത്ന പഥക് പറഞ്ഞു. നേരത്തെ താരത്തിന്റെ പേരില്‍ ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സജീവമായിരുന്നെങ്കിലും താരം ഫേസ്ബുക്കില്‍ ചേരുകയും വെരിഫൈ ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റുള്ള അക്കൗണ്ടുകള്‍ നിര്‍ജീവമാക്കിയിരുന്നു.
read also: കാർഷിക നിയമം പിൻവലിക്കില്ലെന്ന് സൂചന നൽകി പ്രധാനമന്ത്രി, ചർച്ചയ്ക്കു തയാറെന്ന് കർഷക സംഘടനകൾ
അതേസമയം പോസ്റ്റിൽ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന മനുഷ്യവകാശ സംഘടനക്ക് അദ്ദേഹം നല്കിയ അഭിമുഖവും അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം താരം നല്കിയ ഈ അഭിമുഖത്തില്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നുണ്ട്.
Post Your Comments