Latest NewsNewsIndia

ഗോവധ നിരോധന നിയമം പാസ്സാക്കി ലജിസ്ലേറ്റീവ് കൗണ്‍സിൽ

ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ പാസാക്കി കർണാടക നിയമ നിർമ്മാണ കൗൺസിൽ. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെയാണ് നിയമ നിർമ്മാണ കൗൺസിലിൽ ബില്ല് പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ചെയ്തിരുന്നു.

Read Also : ലോക് മാന്യ തിലക് എക്‌സ്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി 

2020 ഡിസംബർ 9 ന് നിയമസഭ പാസാക്കിയ ബില്ല് ഉപരിസഭ കടന്നിരുന്നില്ല. തുടർന്ന് യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കി നിയമം കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് കർണാടകയിൽ നിയമം പാസായത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമ വിരുദ്ധമായി. നിയമം ലംഘിച്ചാൽ മൂന്ന് വർഷം മുതൽ ഏഴു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button