തിരുവനന്തപുരം : ഒരു നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടുന്നു. വിജയ് നായകനായ മാസ്റ്റർ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തിയേറ്ററുകളും തുറന്നത്. എന്നാൽ മാസ്റ്ററിന് ശേഷം എത്തിയ മലയാള ചിത്രങ്ങൾ കാണാൻ തിയേറ്ററുകളിൽ ആള് കയറാഞ്ഞത് തിയേറ്ററുടമകൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
Read Also : കല്യാണ സാരി കയ്യിൽ പിടിച്ച് വധു , പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു
തിയേറ്ററുകളുടെ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചതും പടം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചിത്രങ്ങൾ എത്തുന്നതും തിരിച്ചടിയായി. ജയസൂര്യ ചിത്രം വെള്ളം മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും തിയേറ്ററുകളിൽ ആളെ കൂട്ടാനായില്ല. വിദേശ രാജ്യങ്ങളിൽ വെള്ളം ഓൺലൈൻ പ്ലാറ്റ് ഫോമിൽ എത്തിയപ്പോൾ അതിന്റെ പൈറേറ്റഡ് വേർഷൻ ഇന്ത്യയിലുമെത്തി.
സംസ്ഥാനത്തെ പല തിയേറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. മലയാള ചിത്രങ്ങളുടെ തുടർച്ചയായുള്ള റിലീസുണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് തിയേറ്റർ ഉടമകളുടെ അഭിപ്രായം. അതല്ല ഇനിയുള്ള കാലം ഓൺലൈൻ റിലീസ് മാത്രമായാൽ ഭാവിയിൽ തിയേറ്ററുകൾ എല്ലാം ഓർമയായി മാറും.
Post Your Comments