പി.എസ്.സിയുടെ പിൻവാതിൽ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിൽ നടന്ന സമരത്തിൽ കരഞ്ഞത് തട്ടിപ്പോ നാടകമോ ആയിരുന്നില്ലെന്ന് ഉദ്യോഗാർത്ഥി ലയ. ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ട തൃശൂര്‍ സ്വദേശിനി ലയയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പ്രതിപക്ഷ നേതാവടക്കം ചിത്രം പങ്കുവെച്ചിരുന്നു.
‘ഇത് അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. എത്രനാൾ കഷ്ടപ്പെട്ട് പഠിച്ചതാണ്. റാങ്ക് പട്ടികയിൽ ഇടം പിടിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. ഇപ്പോൾ വയസ്സും കഴിയാറായി. അവസാന ആശ്രയമായിരുന്നു ഈ ജോലി. പാർട്ടിക്കാർ അവരുടെ ആൾക്കാരെ നിയമിച്ചതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ജീവിക്കാനായി കൂലിവേല ചെയ്യുകയാണ്. മരിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല’, എന്ന് ലയ പറയുന്നു.
സർക്കാർ പിൻവാതിൽ നിയമങ്ങൾ നടത്തുന്നുവെന്നാരോപിച്ചു സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതോടെ ലയയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് നടന്നത്. പ്രതിഷേധത്തിനിടെ ഉദ്യോഗാർത്ഥികളായ ലാസ്‌റ് ഗ്രേഡ് റാങ്കിൽ ഉൾപ്പെട്ട റിജു ,ദീപു എന്നിവർ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു ആത്മഹത്യക്കു ശ്രമിച്ചിരുന്നു. അതിനു ശേഷം സംസാരിച്ച ലയ എന്ന ഉദ്യോഗാർത്ഥിയുടെ പ്രസംഗവും സർക്കാരിനെയും അധികാര കേന്ദ്രങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു.
കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമത്തിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
Post Your Comments