KeralaLatest NewsNews

ഒരു വയസ് തികയും മുന്‍പേ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് കുട്ടി താരം

പ്രച്ഛന്ന വേഷത്തിലൂടെയാണ് കാതറില്‍ രാജ്യാന്തര ബഹുമതി സ്വന്തമാക്കിയത്

കുവൈത്ത് സിറ്റി : ഒരു വയസ് തികയും മുന്‍പേ തന്നെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തിരിയ്ക്കുകയാണ് ഒരു കുട്ടി താരം. പ്രവാസി മലയാളി ദമ്പതികളായ ജോബിന്റെയും അനുപ്രിയയുടേയും മകള്‍ കാതറിന്‍ മേരി ജോബിനാണ് ഈ നേട്ടം സ്വന്തമാക്കിയത്. എ പി ജെ അബ്ദുള്‍ കലാം സ്മാരക ഇന്റര്‍നാഷണല്‍ ബെസ്റ്റ് അച്ചീവര്‍ ഓഫ് ഇയര്‍ അവാര്‍ഡും കാതറിന്‍ സ്വന്തമാക്കി.

പ്രച്ഛന്ന വേഷത്തിലൂടെയാണ് കാതറില്‍ രാജ്യാന്തര ബഹുമതി സ്വന്തമാക്കിയത്. പത്ത് മാസവും 23 ദിവസത്തിനുമിടെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ പ്രച്ഛന്ന വേഷക്കാരി എന്ന നിലയിലാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ അംഗീകാരം കാതറിന്‍ നേടിയത്. ഒരു വയസിനിടെ ദേശീയ തലത്തില്‍ 15 മത്സരങ്ങളില്‍ പങ്കെടുത്ത് 11ലും വിജയിയായി. ഉണ്ണിയാര്‍ച്ചയും ഷെഫും ഹണിബീയും തൊട്ട് കൃഷിക്കാരന്‍ വരെയുള്ള വേഷങ്ങളുമായാണ് കാതറിന്‍ മത്സരങ്ങള്‍ക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button