Latest NewsNewsIndia

ആഴ്ചയില്‍ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി, പുതിയ തൊഴില്‍ നിയമം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ആഴ്ചയില്‍ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി, പുതിയ തൊഴില്‍ നിയമം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ പ്രവൃത്തി ദിവസം കുറഞ്ഞാലും ജോലി സമയം 48 മണിക്കൂര്‍ തന്നെയാകുമെന്ന് തൊഴില്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്ര പ്രതികരിച്ചു.

Read Also : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു

തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചില്‍ താഴെയാകും. നാല് ദിവസമാണെങ്കില്‍ ശമ്പളത്തോട് കൂടിയ മൂന്ന് അവധി ദിനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കണം. 48 മണിക്കൂര്‍ പ്രതിവാര പ്രവൃത്തി സമയ പരിധി നിലനില്‍ക്കുമെന്നും അപൂര്‍വ്വ ചന്ദ്ര വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷനും മറ്റ് സൗകര്യങ്ങള്‍ക്കുമായി 2021 ജൂണ്‍ മാസത്തോടെ ഒരു വെബ് പോര്‍ട്ടല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വഴി തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന നടത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും, ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങളുമായി കരടുനിയമങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ സംസ്ഥാന തലത്തിലുള്ള തൊഴില്‍ കരട് നിയമങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്ദ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button