തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നുണപ്രചരണം , നുണപ്രചരണത്തിനെതിരെ മേയര്‍ തന്നെ രംഗത്ത് വന്നു . വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് നുണപ്രചരണം നടക്കുന്നത്. എന്നാല്‍ ഇതിനെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി . വികസന സെമിനാര്‍ നടത്തി എന്നും അതില്‍ മേയര്‍ പങ്കെടുത്തില്ല എന്നുമുള്ള വാര്‍ത്തകള്‍ ആണ് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്. നടന്നത് വികസന സെമിനാര്‍ അല്ല എന്നത് ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം മാത്രമാണിത്. എന്തിനാണ് ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ കുറിപ്പില്‍ ആര്യാ രാജേന്ദ്രന്‍ ചോദിച്ചു.
Read Also : സിപിഎമ്മിനെ വെട്ടിലാക്കി സരിതാ നായരുടെ ശബ്ദരേഖ പുറത്ത്
ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നഗരസഭയ്‌ക്കെതിരെയും മേയര്‍ക്കെതിരെയും നടക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നുണപ്രചരണം. എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ?
6.02.2021ന് സംഘടിപ്പിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
വികസന സെമിനാര്‍ നടത്തി എന്നും അതില്‍ മേയര്‍ പങ്കെടുത്തില്ല എന്നുമുള്ള വാര്‍ത്തകള്‍ ആണ് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്. 06.02.2021ന് നടന്നത് വികസന സെമിനാര്‍ അല്ല എന്നത് ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല , മറിച്ച് നുണ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ഗൂഢോദ്ദേശ്യം മാത്രമാണെന്ന് വ്യക്തം.
ചുവടെ നല്കിയിട്ടുള്ളതാണ് 06.02.2021ന് നടന്ന യോഗത്തിന്റെ അറിയിപ്പ്. അതില്‍ എവിടെയെങ്കിലും വികസന സെമിനാര്‍ എന്ന് പറഞ്ഞിട്ടുണ്ടോ? വര്‍ക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗമാണ് അന്നേദിവസം നടന്നത്. അതാകട്ടെ വികസന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നടക്കുക. മേയറുടെ അഭാവത്തില്‍ ഡെപ്യൂട്ടി മേയര്‍ പങ്കെടുക്കുമായിരുന്ന യോഗമാണത്, എന്നാല്‍ അന്നേദിവസം ഡെപ്യൂട്ടി മേയര്‍ക്ക് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കില്‍ പോലും യോഗനടപടികള്‍ തീരുമാനിച്ച പ്രകാരം നടക്കുകയും ചെയ്തിരുന്നു. അതെല്ലാം തന്നെ ബന്ധപ്പെട്ടവരുമായി പിന്നീട് ചോദിച്ച് മനസ്സിലാക്കുകയും തുടര്‍നടപടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സംഘടന പരിപാടിക്കും KILA സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സിലും പങ്കെടുക്കുന്നതിനുമായി എനിയ്ക്ക് മാറി നില്‍ക്കേണ്ടി വന്നു. എന്നാല്‍ പ്രസ്തുത യോഗം കൃത്യമായി നടക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് ഞാന്‍ പോയത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് കൊണ്ട് തയ്യാറാക്കിയ കലണ്ടര്‍ കഴിഞ്ഞ കൗണ്‍സില്‍ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 6ന് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ജനറല്‍ ബോഡി വിളിക്കുകയും ചെയ്തത്.
രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് മാത്രമല്ല യോഗത്തിന്റെ അറിയിപ്പ് കൈപ്പറ്റിയ ബഹു.കൗണ്‍സിലര്‍മാരില്‍ ചിലര്‍ സത്യം മറച്ച് വച്ച് പ്രതിഷേധിക്കുകയും ചെയ്യുന്നതിലുള്ള ഗൂഢോദ്ദേശ്യം പൊതുസമൂഹം തിരിച്ചറിയണം. വികസന സെമിനാര്‍ വിപുലമായി നടത്താന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം.എന്നാല്‍ വികസന സെമിനാറിന് മുന്നോടിയായി നടക്കേണ്ട യോഗങ്ങള്‍ വിജയിപ്പിക്കുക എന്നത് ഭരണസമിതിയുടെ പൊതു ആവശ്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അതേയവസരത്തില്‍ അത് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ആകുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് വേണ്ടി ആകുന്നതും ഒട്ടും ജനാധിപത്യപരമല്ല, വെറും രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമാണ്.
Post Your Comments