MollywoodLatest NewsKeralaCinemaNewsEntertainment

വസ്ത്ര സ്വാതന്ത്ര്യത്തിനായി പ്രസംഗിക്കുന്നവര്‍ എന്തിനാണ് ഇത്ര തിളക്കുന്നത്?: രശ്മിതയ്ക്ക് മറുപടിയുമായി അഞ്ജലി അമീര്‍

രാജുചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ കുരുക്കള്‍ക്കു കാരണം: അഞ്ജലി അമീര്‍

പൃഥ്വിരാജ് തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സമൂഹമാധ്യമത്തിൽ നഗ്നത പ്രദർശിപ്പിച്ചതിന് പൃഥ്വിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി അഡ്വ. രശ്മിത രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പൃഥ്വിക്ക് പിന്തുണ നൽകുന്നുവെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് പൃഥ്വിരാജിന്റെ ചിത്രം സൈബര്‍ സദാചാര പൊലീസിനെതിരെ ചര്‍ച്ചയാക്കിയത്. ഞാന്‍ പൃഥ്വിരാജിനോടൊപ്പമാണ് എന്നാണ് അഞ്ജലി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഞ്ജലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജുചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നത്?.

രഹ്ന ഫാത്തിമ ബോഡി പെയിന്റിംഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തതും കേസ് എടുക്കാത്തതെന്നുമാണ് രശ്മിത ചോദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button