Latest NewsNewsInternational

പിഞ്ചു കുഞ്ഞിനെ രണ്ടാനമ്മ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തിയ സംഭവം ; പിന്നീട് നടന്നത്

കോടതി രേഖകള്‍ പ്രകാരം പ്രതി കുട്ടികളെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു

ജോര്‍ദ്ദാന്‍ : ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിലിരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാനമ്മയ്ക്ക് ഇരുപത് വര്‍ഷം തടവുശിക്ഷ. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ ആള്‍ തന്റെ നാലും രണ്ടും വയസുള്ള മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിനായാണ് വീണ്ടും വിവാഹിതനായത്. ഇയാളും പ്രതിയായ രണ്ടാം ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കോടതി രേഖകള്‍ പ്രകാരം പ്രതി കുട്ടികളെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. അവരുടെ കാര്യങ്ങളും നോക്കാറില്ലായിരുന്നു. കൃത്യം നടത്തിയ ദിവസവും ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് നടന്നിരുന്നു. ദേഷ്യത്തിലായ ഭാര്യ ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ രണ്ടു വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബാത്ത്ടബ്ബില്‍ തിളച്ച വെള്ളം നിറച്ച് കുഞ്ഞിനെ അതിലിരുത്തിയായിരുന്നു ക്രൂരത. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ടാഴ്ചയ്‌ക്കൊടുവില്‍ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2019ല്‍ ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് ഇരുപത് വര്‍ഷം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഇവര്‍ മേല്‍ക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ക്രിമിനല്‍ കോടതി ഉത്തരവ് ജോര്‍ദാന്‍ കസാറ്റിയോണ്‍ കോടതി ശരിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button