കാഞ്ഞിരപ്പള്ളിയിൽ നിന്നും 2018 മാര്‍ച്ച് 28ന് കാണാതായ ജസ്ന മരിയ ജയിംസിൻ്റെ പിതാവ് ജയിംസിനെ സന്ദർശിച്ച് ബിജെപി വാക്താവ് സന്ദീപ് ജി വാര്യർ. ജസ്നയുടെ തിരോധാനത്തോട് കേരള സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്ന അലംഭാവപൂർണ്ണമായ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. കേസന്വേഷിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥൻ റിട്ടയർമെൻറിനു ശേഷം നടത്തിയ പ്രതികരണങ്ങൾ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദീപ് ജി വാര്യർ പങ്കുവെച്ച ഫെസ്ബുക്ക് പോസ്റ്റ്: മൂന്നു വർഷത്തോളം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയുടെ പിതാവ് ജയിംസിനെയും ബന്ധുക്കളെയും മുണ്ടക്കയത്ത് സന്ദർശിച്ചു. ജസ്നയുടെ തിരോധാനത്തോട് കേരള സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്ന അലംഭാവപൂർണ്ണമായ നിലപാട് ഞെട്ടിപ്പിക്കുന്നതാണ്. കേസന്വേഷിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥൻ റിട്ടയർമെൻറിനു ശേഷം നടത്തിയ പ്രതികരണങ്ങൾ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഒരു പെൺകുട്ടി നമുക്കിടയിൽ നിന്നും അപ്രത്യക്ഷയായിട്ടും അവളെ കണ്ടെത്താനോ സത്യം പുറത്തു കൊണ്ടു വരാനോ എന്തുകൊണ്ട് കഴിയുന്നില്ല ? ആർക്കെല്ലാം എന്തെല്ലാമാണ് മൂടിവയ്ക്കാനുള്ളത് ? സത്യം പുറത്ത് വരണം. ജസ്നയെ രക്ഷിക്കണം.
https://www.facebook.com/Sandeepvarierbjp/posts/256373975850186
നേരത്തേ, ജസ്നയെ കണ്ടെത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതാവ് കത്തയച്ചിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നും പിതാവ് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments