Latest NewsKeralaNews

നവോത്ഥാനം നടന്നു എന്നവകാശപ്പെടുന്ന കേരളത്തിൽ തന്നെയാണ് ആമിലിന്റെ നരബലിയും; ഈ മൗനം ലജ്ജാവഹമെന്ന് സന്ദീപ് വാര്യർ

പാലക്കാട് ആറുവയസ്സുകാരനെ അമ്മ ബലി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സ്വന്തം മകനെ നരബലിക്ക് വിധേയയാക്കിയ മദ്രസാ അധ്യാപിക കൂടിയായിരുന്ന ഉമ്മ ഷാഹിദയുടെ തീവ്രമതസംഘടനാ ബന്ധങ്ങൾ കൂടി അന്വേഷണ വിധേയമാക്കണമെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………………

പാലക്കാട് പുതുപ്പള്ളിത്തെരുവിൽ അള്ളാഹുവിൻ്റെ പ്രീതിക്കായി ഉമ്മ മകനെ കഴുത്തറത്ത് ബലി നൽകിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് . ആറു വയസ്സുകാരൻ ആമിലിനെ നരബലിക്ക് വിധേയയാക്കിയ മദ്രസാദ്ധ്യാപിക കൂടിയായിരുന്ന ഉമ്മ ഷാഹിദയുടെ തീവ്രമതസംഘടനാ ബന്ധങ്ങൾ കൂടി അന്വേഷണ വിധേയമാക്കണം . ഇത്തരം അന്ധവിശ്വാസക്കൊലകൾക്ക് ആരെങ്കിലും പ്രേരണ നൽകുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. നരബലിക്ക് വിധേയനാക്കപ്പെട്ട കുരുന്ന് ആമിലിന് കണ്ണീർ പ്രണാമം . വലിയ സാമൂഹിക നവോത്ഥാനം നടന്നു എന്നവകാശപ്പെടുന്ന കേരളത്തിൽ നടന്ന നരബലി സംബന്ധിച്ച് മലയാളി സമൂഹം പാലിക്കുന്ന മൗനം ലജ്ജാവഹമാണ്.

https://www.facebook.com/Sandeepvarierbjp/posts/256890175798566

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button