COVID 19KeralaLatest NewsNewsIndia

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തുമായി വയനാട് എം പി രാഹുൽ ഗാന്ധി

കര്‍ഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വന്യജീവി സങ്കേതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. നിലവിലെ കരട് വിജ്ഞാപനം ഭാവിയില്‍ പ്രദേശവാസികളെ ദോഷകരമായി ബാധിക്കും. ജനകേന്ദ്രീകൃതമായ സംരക്ഷണ നടപടികളാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

Read Also : സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ

അതേസമയം, കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമാധാനപരം ആയിരുന്നു . വിവിധയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും വിട്ടയച്ചു. വിജ്ഞാപനത്തില്‍ മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് നടപടിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button