KeralaLatest NewsIndiaNewsCrime

സ്റ്റേഷനിൽ നിസ്കരിക്കാൻ സൗകര്യം വേണമെന്ന ആവശ്യവുമായി ഷാഹിദ; മകനെ കൊല്ലാൻ കത്തി വാങ്ങിപ്പിച്ചത് സുലൈമാനെ കൊണ്ട്

മകന്റെ കഴുത്തറുക്കാന്‍ പിതാവിനെ കൊണ്ടു കത്തി വാങ്ങിപ്പിച്ച ക്രൂരമനസ്സ്

പാലക്കാട്ട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി എല്ലാ ഒരുക്കങ്ങളും ഷാഹിദ നടത്തിയതായി പൊലീസ് കണ്ടെത്തൽ. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തി ഭർത്താവ് സുലൈമാൻ വാങ്ങി നൽകിയിരുന്നു. സ്റ്റീൽ കത്തികൊണ്ട് ഒന്നും അരിയാൻ കഴിയുന്നില്ലെന്നും ഇരുമ്പിൻ്റെ കത്തി വേണമെന്നും പറഞ്ഞായിരുന്നു ഷാഹിദ സുലൈമാനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചത്.

Also Read:ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ തട്ടിപ്പ്; സ്ത്രീകളെ ഉപയോഗിച്ച് കെണി ഒരുക്കും, പിന്നിൽ മലയാളികൾ

തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഉടനീളം താൻ ചെയ്തത് ശരിയാണെന്ന വാദത്തിലാണ് ഷാഹിദ.

കേരളത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല.

Also Read:‘ഹിന്ദു ഫോബിയ’; പൊട്ടിത്തെറിച്ച് മീന ഹാരിസ്

ആറുവയസ്സുകാരനായ മകനെ വെളുപ്പിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്. പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ആരുമറിഞ്ഞിരുന്നില്ല. മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ഷാഹിദ്. ‘പടച്ചവന് വേണ്ടി മകനെ ബലി നല്‍കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button