COVID 19KeralaLatest NewsNews

വാക്സിൻ സ്വീകരിച്ച ശേഷവും കൊവിഡ് പോസിറ്റീവ് ആയി, കാരണം വാക്സിനല്ല; ഡോക്ടറുടെ വാക്കുകൾ ശ്രദ്ധിക്കുക

വാക്സിന്‍ കാരണമാണോ രോഗം വന്നത്..?! ഒരിക്കലുമല്ല, വാക്സിനിലൂടെ രോഗം പകരില്ലെന്ന് കൊവിഡ് പോസിറ്റീവ് ആയ ഡോക്ടർ

ഒരു വർഷത്തെ പ്രതിസന്ധികൾക്കൊടുവിൽ കൊവിഡ് വാക്സിൻ കണ്ടുപിടിച്ചതോടെ രാജ്യം ആശ്വാസത്തിലാണ്. 50 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് ഇതിനോടകം വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. വാക്സിന്‍ എടുത്താല്‍ പിന്നീട് കൊവിഡ് വരില്ലേ എന്ന സംശയവും സമൂഹത്തില്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം സ്വന്തം അനുഭവത്തിലൂടെ ഉത്തരം പറയുകയാണ് ഡോക്ടര്‍ മനോജ് വെള്ളനാട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്സിനെടുത്താലും കോവിഡ് വരാമോ?

വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്ബര്‍ക്കമാകാം (High risk) രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കരുതുന്നു.

വാക്സിനെടുത്താലും പിന്നെങ്ങനെ…?! എന്ന സംശയം പലര്‍ക്കും തോന്നാം.

ഞാന്‍ വാക്സിന്‍ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്‍്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ വാക്സിന്‍്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.

ഇനിയാ വാക്സിന്‍ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങള്‍ നേരത്തേ മുതല്‍ ഉണ്ടല്ലോ.

Also Read: ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിയ്ക്കുന്നത് : അമിത് ഷാ

ഒരിക്കലുമല്ല. കാരണം ഈ വാക്സിനില്‍ കൊവിഡ് വൈറസേയില്ല. അതിന്‍്റെയൊരു ജനിതകപദാര്‍ത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിര്‍ണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാല്‍, വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥം..

ഒരു വര്‍ഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയില്‍ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവില്‍ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവില്‍, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിന്‍്റെ പ്രശ്നങ്ങള്‍ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതല്‍ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയില്‍.
(2nd dose വാക്സിന്‍ 2-3 മാസങ്ങള്‍ കഴിഞ്ഞേ എടുക്കാന്‍ പറ്റൂ..)

https://www.facebook.com/drmanoj.vellanad/posts/4181030711926737

shortlink

Related Articles

Post Your Comments

Related Articles


Back to top button