സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. മഞ്ഞു വീണു കിടക്കുന്ന വനപ്രദേശത്തേക്ക് ബാക്ക് പാക്കുമായി ഒരു മനുഷ്യന്‍ കയറി പോകുന്നതാണ് ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ തോന്നുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരു നായയുടെ ചിത്രമാണ്. കറുത്ത ധാരാളം രോമങ്ങളുള്ള ഒരു നായ ക്യാമറയെ നോക്കി ഓടുകയാണ് ചെയ്യുന്നത്. നായയുടെ തല നടന്നു പോകുന്ന ആളുടെ പിന്നില്‍ കിടക്കുന്ന ബാഗ് ആയി തോന്നിപ്പിക്കുന്നു.
ചിത്രത്തില്‍ കാണുന്നത് എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്. ചിലര്‍ അവര്‍ ഒരു മനുഷ്യനെ മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ അവര്‍ നായയെ മാത്രമേ കാണുന്നുള്ളൂവെന്ന് വ്യക്തമാക്കി. ചിത്രത്തിന്റെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പ്രത്യേകത കൊണ്ട് വലിയ ചര്‍ച്ചയാണ് ഈ ഫോട്ടോയെ കുറിച്ച് നടന്നത്.
ചിത്രത്തെ കുറിച്ച് എന്‍വയോണ്‍മെന്റല്‍ സൈക്കോളജിസ്റ്റും വെല്‍ബീയിംഗ് കണ്‍സള്‍ട്ടന്റുമായ ലീ ചേംബേഴ്‌സ് പറയുന്നത് ചിത്രത്തില്‍ എന്തു കാണുന്നുവെന്നത് നിങ്ങളുടെ വ്യക്തിത്വത്തെ വ്യക്തമാക്കുന്നു എന്നാണ്. ” നിങ്ങളുടെ കണ്ണ് ആദ്യം ചിത്രത്തിന്റെ എവിടെ ഫോക്കസ് ചെയ്യുന്നു എന്നതാണ് തീര്‍ച്ചയായും ആ ചിത്രത്തെ കാണുന്നതിന് സഹായിക്കുന്നത്. പക്ഷേ, നിങ്ങള്‍ ഈ ചിത്രത്തില്‍ നേരെ വരുന്ന ഒരു നായയെയാണോ അതോ ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നതാണോ കാണുന്നത് എന്നത് നിങ്ങളുടെ നിലവിലെ മനോനിലയെ വ്യക്തമാക്കുന്നു. നിങ്ങള്‍ നിലവില്‍ ഉത്കണ്ഠാകുലനാണെങ്കില്‍ ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നത് ആണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നതിന് സാധ്യത. നിങ്ങള്‍ ഇപ്പോള്‍ വളരെ സമാധാനത്തിലും ആത്മവിശ്വാസം ഉള്ളവരും ആണെങ്കില്‍ നിങ്ങളുടെ നേരെ ഒരു നായ വരുന്നതായാണ് ഈ ചിത്രത്തില്‍ കാണുക.” – അദ്ദേഹം പറയുന്നു.
Post Your Comments