ന്യൂഡൽഹി : പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയ്ക്കായി 16,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിളകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വിള ഇൻഷുറൻസിന്റെ പരമാവധി നേട്ടം കർഷകർക്ക് ഉറപ്പുവരുത്തുന്നതിനുമായാണ് കേന്ദ്രം തുക അനുവദിച്ചത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 305 കോടിയുടെ വർധനവ് ഈ സാമ്പത്തിക വർഷം ഉണ്ടായിട്ടുണ്ട്.
വിളവെടുപ്പിന് മുൻപും ശേഷവും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് കേന്ദ്ര സർക്കാർ വിളകൾക്ക് ഇൻഷുറൻസ് നൽകുന്ന പ്രധാനമന്ത്രി ഫസൽ ഭീമാ യോജന പദ്ധതി ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയാണ് ഫസൽ ഭീമാ യോജന. 5.5 കോടിയിലധികം അപേക്ഷകളാണ് പദ്ധതിയ്ക്ക് കീഴിൽ ഓരോ വർഷവും ലഭിക്കുന്നത്.
Post Your Comments