ചിക്കന്‍ മൈക്രോവേവ് ഓവനില്‍ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ആശങ്കയുണ്ട്. മുട്ട, ചിക്കന്‍, തുടങ്ങിയവ പാചകം ചെയ്യാന്‍ സുരക്ഷിതമാണെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) പറഞ്ഞിരുന്നു.
എന്നാല്‍, മൈക്രോവേവ് ഓവനില്‍ ചിക്കന്‍ ഉത്പന്നങ്ങള്‍ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓവനില്‍ ചിക്കന്‍, മുട്ട തുടങ്ങിയവ ശരിയായ രീതിയില്‍ പാകമാകില്ലെന്നത് തന്നെ കാരണം. മൃഗസംരക്ഷണ ക്ഷീര വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് എഴുപത് ഡിഗ്രി സെല്‍ഷ്യസില്‍ മുപ്പത് മിനുട്ട് പാകം ചെയ്ത ചിക്കന്‍ ഉത്പന്നങ്ങളാണ് സുരക്ഷിതം. വൈറസിനെ കൊല്ലാന്‍ ഇത്രയും ചൂട് ആവശ്യമാണ്. ഗ്യാസിലും അടുപ്പിലും പാകം ചെയ്യുന്ന ആഹാരം അതിനാല്‍ തന്നെ സുരക്ഷിതമാണ്.
Post Your Comments