KeralaCinemaLatest NewsNewsEntertainment

മൂന്നാഴ്ച കൊണ്ട് മൊട്ടിട്ട പ്രണയം, ഏറെ നാളായി വേർപിരിഞ്ഞ് താമസം; അന്ന് ആനിന്റെ അമ്മ ചോദിച്ചത് വൈറലാകുന്നു

വിവാഹം ആലോചിച്ചു ചെന്ന ജോമോനോട് ആനിന്റെ അമ്മ ചോദിച്ചത്!

അടുത്തിടെയാണ് നടി ആൻ അഗസ്റ്റിനും സിനിമാട്ടോഗ്രാഫർ ജോമോനും തമ്മിലുള്ള വിവാഹമോചന വാർത്ത പുറത്തുവന്നത്. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് ജോമോനാണ്‌ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത്. ഇതിനു പിന്നാലെ ആനിന്റെ അമ്മയുടെ ചില വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

Also Read:ബാഗിൽ സ്വർണമുണ്ടോ? മുന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ബാഗില്‍ നിന്ന് പിടികൂടിയത് 11 മൊബൈല്‍ ഫോണുകളും 2 പെന്‍ഡ്രൈവും

‘ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ജോമോൻ പറഞ്ഞ ഉടന്‍ ആനിന്റെ അമ്മ ചോദിച്ചതിങ്ങനെ’ എന്ന തരത്തിലുള്ള ഒരു മാധ്യമ റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. ആനിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ജോമോൻ അമ്മയോട് പറഞ്ഞപ്പോൾ ‘എത്ര നാളായി തുടങ്ങിയിട്ട്?’ എന്ന് തിരിച്ച് ചോദിച്ചു. അമ്മയുടെ ചോദ്യത്തിന് ‘മൂന്നാഴ്ച’ എന്നായിരുന്നു ജോമോൻ്റെ മറുപടിയെന്ന് വൈറലാകുന്ന റിപ്പോർട്ടിൽ പറയുന്നു. മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന് അമ്മ ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഏഴുവർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നത്. 2014 ൽ ആണ് ജോമോനും ആനും വിവാഹിതരായത്. എന്നാൽ ഏറെ നാളുകളായി ഇരുവരും തമ്മിൽ അകൽച്ചയിലാണെന്നും പിരിഞ്ഞാണ് കഴിയുന്നതെന്നുമാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button