വാഷിംഗ്ടൺ: ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക. ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പുഷ്ടീകരണ തോത് ഉയര്‍ത്തിയ നടപടി ഇറാന് പിന്‍വലിക്കണമെന്നും ബൈഡന് പറഞ്ഞു.
അതേസമയം ഇറാനുമായുള്ള ഭാവി ചര്‍ച്ചാ സാധ്യത ബെഡന് തള്ളിയിട്ടില്ല. ചര്‍ച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാന് നേതൃത്വം അറിയിച്ചത്. എന്നാല്‍ ചര്‍ച്ചക്ക് മുന്നുപാധി നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നാണ് ബൈഡന് പരോക്ഷമായി സൂചിപ്പിച്ചത്. യുറേനിയം സമ്പുഷ്ടീകരണ തോത് ഉയര്‍ത്തിയ നീക്കം പിന്‍വലിക്കാന്‍ ഇറാന് തയ്യാറായാല്‍ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് ബൈഡന് നല്കുന്ന സന്ദേശം.
Read Also: തരൂരിന്റെ 2010-ലെ ട്വീറ്റുമായി പ്രകാശ് ജാവദേക്കര്‍; വെട്ടിലായി കോൺഗ്രസ്
2015ലെ ആണവ കരാറിനു മേല്‍ ഇനി തുടര്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചു. ഉപരോധം പിന്‍വലിക്കുക, കരാര്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിക്കുക എന്നിവയാണ് അമേരിക്കയോട് ഇറാന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്. യൂറോപ്യന്‍ യൂനിയനാണ് ഇറാനും അമേരിക്കക്കും ഇടയില്‍ സമവായത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്.
Post Your Comments