ചമോലി: മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ദുരന്തം ഉണ്ടായെങ്കിലും ഉത്തരാഖണ്ഡിലെ ചമോലി, തപോവന്‍, ജോഷിമഠ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 7, 8 തീയതികളില്‍ പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചമോലി, തപോവന്‍, ജോഷിമഠ് എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് ശര്‍മ അറിയിച്ചത്.
Read Also : 25 കാരി ആര്യയുടെ വലയില്‍ വീണത് 70 കാര്‍ മുതല്‍ വന്‍കിട രാഷ്ട്രീയക്കാര്‍ വരെ, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം
ഫെബ്രുവരി 7-8 തീയതികളില്‍ വലിയ തോതിലുള്ള മഞ്ഞുവീഴ്ചയോ മഴയോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഐഎംഡി പുറപ്പെടുവിച്ച പ്രത്യേക കാലാവസ്ഥാ നിര്‍ദേശത്തില്‍ പറയുന്നു. എന്നിരുന്നാലും, ഫെബ്രുവരി 9-10 തീയതികളില്‍ ചമോലി ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ നേരിയ മഴ / മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നന്ദാദേവിയിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ ധൗളിഗംഗ, അളകനന്ദ നദികളുടെ ഭാഗത്ത് കനത്ത വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. തിരച്ചിലില്‍ ഇതിനോടകം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. 16 തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
Post Your Comments