
പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ അജ്ഞാതര്‍ നാവികനെ തട്ടിക്കൊണ്ടുപോയി തീവെച്ചുകൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമെന്ന് പറയുന്ന പൊലീസ് കൊലപാതകം നടന്ന കാടിനടുത്തുള്ള സിസിടിവികള്‍ പരിശോധിക്കുകയാണ് ഇപ്പോൾ. മകന് നീതി ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സൂരജ് കുമാര്‍ ദുബെയുടെ അച്ഛന്‍ ആവശ്യപ്പെടുകയുണ്ടായി.
കോയമ്പത്തൂരിലെ ഐഎന്‍എസ് അഗ്രാരിയില്‍ ജോലി ചെയ്യുന്ന നാവികനായ സൂരജ് കുമാര്‍ ദുബെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വദേശമായ ജാര്‍ഖണ്ഡില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇദ്ദേഹം.
Post Your Comments