തിരുവനന്തപുരം: ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി കൊണ്ടുവരുമെന്ന യുഡിഎഫിന്റെ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തെ വിമർശിച്ച് മന്ത്രി എം.എം. മണി. നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് യുഡിഎഫ് ഇപ്പോള്‍ ശബരിമല വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടത് ജനങ്ങളെ കബളിപ്പിച്ച് വോട്ട് തേടാനുള്ള ശ്രമമാണെന്നും
മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തലയെ പോലെ തലയ്ക്ക് വട്ട് പിടിച്ചവര്‍ അല്ലാതെ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് പറയില്ല. തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
ഒപ്പം കെ സുധാകരനെയും മന്ത്രി വിമർശിച്ചു.തലയ്ക്ക് സുഖം ഉള്ളവര്‍ തൊഴിലുമായി ബന്ധപ്പെടുത്തി ആരേയും ആക്ഷേപിക്കില്ല. സുധാകരന് ഹിസറ്റീരിയ ബാധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ഛന്‍ തൊഴിലെടുത്താണ് ജീവിച്ചത്. അല്ലാതെ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെ പോലെ മോഷ്ടിച്ചിട്ടല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments