മുംബൈ : ലോകരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യുന്ന ദൗത്യം തുടരുകയാണ് കേന്ദ്രസർക്കാർ. വാക്‌സിനുമായി ഇന്ത്യയിൽ നിന്നുള്ള വിമാനം അഫ്ഗാനിസ്ഥാനിലക്ക് പുറപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ നിന്നുമാണ് വിമാനം പുറപ്പെട്ടത്. അഫ്ഗാനിസ്ഥാന് ഇത് രണ്ടാം തവണയാണ് ഇന്ത്യ വാക്‌സിൻ നൽകുന്നത്
ജനുവരി 19 നായിരുന്നു ആദ്യമായി വാക്‌സിൻ കയറ്റി അയച്ചത് . രണ്ടാം ഘട്ട കുത്തിവെയ്പ്പിനുള്ള വാക്‌സിനുകളാണ് ഇന്ന് കയറ്റി അയച്ചത് എന്നാണ് വിവരം. മുംബൈ – ഡൽഹി – കാബൂൾ എയർ ഇന്ത്യ വിമാനത്തിലാണ് വാക്‌സിൻ കയറ്റി അയച്ചത്. ഹമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് വാക്‌സിൻ തയ്യാറായാൽ ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളെയും പരിഗണിക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇതുവരെ 17 രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയച്ചത്. 92 രാജ്യങ്ങൾ വാക്‌സിനായി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.
Post Your Comments