COVID 19Latest NewsNewsInternational

ആഗോളതലത്തിൽ 10.63 കോടി കോവിഡ് ബാധിതർ

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 23.18 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒരു ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 4.73 ലക്ഷം പേർ മരിച്ചു. 1.72 കോടി പേർ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയിൽ 1,08,27,170 പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 11,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.46 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1.55 ലക്ഷം പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം 1,05,21,409 ആയി ഉയർന്നു.ബ്രസീലിൽ തൊണ്ണൂറ്റിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേർ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയൊമ്പത് ലക്ഷം പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 1.12 ലക്ഷം പേർ മരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 18,000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ മരണസംഖ്യ 75,000കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button