ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ ധാരണ തെറ്റിച്ച് ‘വഴിമാറിയ’ സംഘടനകള്‍ക്കെതിരെ നടപടി , നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സമരസമിതി. പോലീസുമായുള്ള ധാരണ ലംഘിച്ച് മറ്റ് വഴികളിലുടെ ട്രാക്ടര്‍ ഓടിച്ച രണ്ട് സംഘടനകള്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എകെസി(ദൗബ), ബികെയു(ക്രാന്തികാരി) എന്നീ കര്‍ഷക സംഘടനകളെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ സംഘടനകളുടെ നേതാക്കളെയും വിലക്കി. എകെസി നേതാവ് ഹര്‍പാല്‍ സിങ് സാംഘ, ബികെയു നേതാവ് സുര്‍ജിത് സിങ് ഫൂല്‍ എന്നിവര്‍ സംഘടനകളുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.
Read Also : കത്വ കേസില്‍ 14,35,000 രൂപ നല്‍കിയെന്ന് യൂത്ത് ലീഗിന്റെ വാദം പൊളിയുന്നു
ട്രാക്ടര്‍ റാലിയില്‍ പോലീസുമായുള്ള ധാരണ തെറ്റിച്ച് ഔട്ടര്‍ റിങ് റോഡിലേക്ക് പോയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അതേസമയം ട്രാക്ടര്‍ റാലിയ്ക്കിടെ റൂട്ട് തെറ്റിച്ച മറ്റ് രണ്ട് സംഘടനകള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇവര്‍ മനപൂര്‍വം ധാരണ തെറ്റിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ മൂലമാണ് അത്തരത്തില്‍ സംഭവിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. സിപിഎം അനുകൂല സംഘടനയായ പഞ്ചാബ് കിസാന്‍ സഭ, സിപിഐ അനുകൂല സംഘടനായായ കുല്‍ഹിന്ദ് കിസാന്‍ സഭ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാതിരുന്നത്.
Post Your Comments