കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിലായിരിക്കുന്നു. കഴിഞ്ഞ മൂന്നിനു ബാലുശേരി സ്‌റ്റേഷനില്‍ നിന്നു സൂത്രത്തില്‍ മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ദിവസങ്ങള്‍ക്കു ശേഷമാണ് പൊന്നാനിയില്‍ നിന്നു പോലീസ് പിടികൂടിയിരിക്കുന്നത്.
പൊന്നാനിയിൽ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഇയാളെ പൊന്നാനി പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാം തിയതി കാറില്‍ കടത്തുകയായിരുന്ന നാലു കിലോഗ്രാം കഞ്ചാവുമായി ആവള സ്വദേശി മുഹമ്മദ് ഹര്‍ഷാദിനൊപ്പമാണ് മുഹമ്മദ് ഷരീഫിനെ പൊലീസ് പിടികൂടിയത്.
Post Your Comments