തിരുവനന്തപുരം; മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 20 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിൽ കല്ലറ മുതുവിള സ്വദേശി അരുൺ ജോളി കമലിനെ(32)നെ ജില്ലാ ക്രൈംബ്രാംഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം നടക്കുന്നത്. കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖയിൽ 75.6 പവൻ വരുന്ന 59 വള പണയപ്പെടുത്തി ഇയാൾ 20,40,000 രൂപ എടുക്കുകയുണ്ടയി. അടുത്തുള്ള മറ്റൊരു ബാങ്കിൽ നിന്നും ആഭരണപ്പണയത്തിൽ ഇയാൾ വായ്പ എടുക്കുകയുണ്ടായി. പണയ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ അരുൺ ജോളി പണയപ്പെടുത്തിയിരുന്നതു മുക്കുപണ്ടമാണെന്നു കണ്ടെത്തുകയുണ്ടായി. ഇക്കാര്യം അവർ കാനറ ബാങ്ക് ശാഖയിലറിയിച്ചു.
തുടർന്ന് കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖ മാനേജർ പൊലീസിൽ പരാതി നല്കുകയുണ്ടായി. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രമോദ് കുമാർ ഏറ്റെടുത്തു. അന്വേഷണത്തിനിടെ അരുൺ ജോളി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു ഉണ്ടായത്. തന്റെ സുഹൃത്തിൽ നിന്നു ലഭിച്ച സ്വർണമാണു പണയം വച്ചതെന്നാണ് അരുണിന്റെ മൊഴി. സുഹൃത്തിനെക്കുറിച്ചും അന്വേഷണം തുടങ്ങിയിരിക്കുന്നു.
Post Your Comments