COVID 19Latest NewsUAENewsGulf

മൂന്ന് കൂട്ടർക്കായി മാത്രം തത്കാലത്തേക്ക് വാക്‌സിന്‍ പരിമിതപ്പെടുത്തി യുഎഇ

മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരാണ് പരിമിതപ്പെടുത്തിയ പട്ടികയിലുള്ളത്

ദുബായ് : യുഎഇയില്‍ ഹെല്‍ത്ത് ഡിപാര്‍ട്മെൻറ്റിന് കീഴിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സാരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായി വാക്‌സിന്‍ നൽകുന്നത് താത്കാലീകമായി പരിമിതപ്പെടുത്തി. ഫെബ്രുവരി 7 മുതല്‍ ഇത് നിലവില്‍ വന്നതായി യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. മുന്‍കൂട്ടി ബുക് ചെയ്യാതെ തന്നെ ഇവർക്ക് വാക്സിന്‍ സ്വീകരിക്കാം.

Read Also: 25 കാരി ആര്യയുടെ വലയില്‍ വീണത് 70 കാര്‍ മുതല്‍ വന്‍കിട രാഷ്ട്രീയക്കാര്‍ വരെ, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, പ്രമേഹ രോഗബാധിതര്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവരാണ് രോഗികളുടെ പട്ടികയില്‍ ഉള്ളത്. എല്ലാ എമിറേറ്റുകള്‍ക്കും ഇത് ബാധകമാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടുന്ന മറ്റുള്ളവര്‍ അവര്‍ക്ക് നല്‍കിയ സമയത്ത് വാക്സിനെടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറാഴ്ചയ്ക്കു ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button