കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍ നടക്കുന്നതിൻ്റെ റിപ്പോർട്ടുകൾ അടുത്തിടെയാണ് വിവാദമുണ്ടാക്കിയത്. മുന്‍ എം.പിമാരായ സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, പി.രാജീവ്, കെ.കെ.രാഗേഷ് എന്നിവരുടെ ബന്ധുക്കൾക്ക് അട്ടിമറിയിലൂടെ നിയമനം നൽകിയെന്നാണ് ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ, വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ചൈതന്യ രഘുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. പിണറായി ഭരണ കാലത്ത് നിയമനം നേടിയ ചിലരെ പരിചയപ്പെടാം എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഏകദേശം 14 പേരുടെ നിയമനത്തെ കുറിച്ചാണ് പ്രതിപാധിക്കുന്നത്. പോസ്റ്റ് ഇങ്ങനെ:
പിണറായി ഭരണ കാലത്ത് നിയമനം നേടിയ ചിലരെ പരിചയപ്പെടാം :-
നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: എംബി രാജേഷിന്റെ ഭാര്യ
വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: പികെ ബിജുവിന്റെ ഭാര്യ
ഷീജ – SCOLE കേരള
യോഗ്യത: എഎ റഹീമിന്റെ സഹോദരി
ജി. ജയരാജൻ – സിഡിറ്റ് ഡയരക്ടർ
യോഗ്യത : ടി.എൻ സീമയുടെ ഭർത്താവ്
പികെ സുധീർ നമ്പ്യാർ- KSIE മാനേജിങ് ഡയറക്ടർ.
യോഗ്യത : പി.കെ ശ്രീമതിയുടെ മകൻ
ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
അനൂപ് സുരേന്ദ്രൻ: EMC കേരള എനർജി ടെക്നോളജിസ്റ്റ്
യോഗ്യത : കടകംപള്ളി സുരേന്ദ്രന്റെ മകൻ
ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
രാഖിൽ – കിൻഫ്ര ജൂനിയർ മാനേജർ
യോഗ്യത: പികെ ശശിയുടെ മകൻ
നിഖിൽ – കിൻഫ്ര കോർഡിനേഷൻ അസിസ്റ്റന്റ് മനേജർ
യോഗ്യത: എ.കണ്ണന്റെ മകൻ
എസ്ആർ വിനയകുമാർ – യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രി എം.ഡി.
യോഗ്യത: കൊടിയേരിയുടെ ഭാര്യ സഹോദരൻ
പ്രിയ വർഗീസ് – കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് ഡീൻ
യോഗ്യത: കെ.കെ രാഗേഷിന്റെ ഭാര്യ
വാണി കേസരി- കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ
യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)
പ്രമുഖരെല്ലാത്ത ബ്രാഞ്ച് ലോക്കൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ വേറെയുമുണ്ട്.
ഉദ്യോഗാർത്ഥികളെ, നിങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റിനെക്കാൾ മൂല്യം പാർട്ടി മെമ്പർഷിപ്പിനാണ്.
https://www.facebook.com/chaithanya.reghu/posts/10226192345582159
Post Your Comments