Latest NewsIndiaNewsCrime

20 രൂപയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ വഴിയോര ഇഡ്ഡലി കച്ചവടക്കാ​രനെ മൂന്നുപേർ ചേർന്ന്​ മർദ്ദിച്ച്​ കൊലപ്പെടുത്തിയിരിക്കുന്നു. താനെ ജില്ലയിലെ മിറ റോഡിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല. 26കാരനായ വിരേന്ദ്ര​ യാദവ്​ വഴിയോരത്ത്​ ഇഡ്ഡലി കച്ചവടം നടത്തുന്ന വ്യക്തിയാണ്​. വെള്ളിയാഴ്ച രാവിലെ ഇഡ്ഡലി കഴിക്കാനെത്തിയ മൂന്നംഗ സംഘവും വിരേന്ദ്ര യാദവും തമ്മിൽ 20 രൂപയെ ചൊല്ലി തർക്കമുണ്ടാകുകയായിരുന്നു ഉണ്ടായത്. വാക്കുതർക്കത്തിനിടെ വിരേന്ദ്ര യാദവിനെ മൂന്നുപേർ ചേർന്ന്​ മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്​തു. തലയടിച്ച വീണ ഇയാളെ സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിന്​ അയച്ചു. മൂ​ന്നുപേർക്കെതിരെ പൊലീസ്​ കൊലപാതകത്തിന്​ കേസെടുത്തു. പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും നയ നഗർ​ പൊലീസ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button