Latest NewsIndiaNews

തലയ്ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു

പരിശോധനയ്ക്കിടയിൽ കമ്യൂണിസ്റ്റ് ഭീകരര്‍ സേനയ്ക്ക് എതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

ദന്തേവാഡ: ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിൽ, ദന്തേവാഡ ജില്ലയിലെ സുര്‍നാര്‍, ടെന്‍താം ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് നിന്നും ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു.

READ ALSO:തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങള്‍ ‘ടാറ്റ’ പറയും; ജെ.പി. നദ്ദ

ഗ്രാമത്തിലെ വനമേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടയിൽ കമ്യൂണിസ്റ്റ് ഭീകരര്‍ സേനയ്ക്ക് എതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെയാണ് തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരനെ സുരക്ഷാ സേന വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button