ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ജവാന് പരിക്കേറ്റു. ചനപ്പോരയിലാണ് സംഭവം നടന്നിരിക്കുന്നത്. സിആർപിഎഫ് 29 ബറ്റാലിയന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരു ചക്രവാഹനങ്ങളിൽ എത്തിയ ഭീകരർ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു ഉണ്ടായത്.
ആക്രമണത്തിൽ ജവാന്റെ കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹം പ്രദേശത്തെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Post Your Comments