Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

റിഹാനയ്‌ക്ക് പിന്നാലെ കർഷകസമരത്തിന് പിന്തുണയുമായി ഓസ്‌കാർ അവാർഡ് ജേതാവ്

ന്യൂഡൽഹി : രാജ്യത്തെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേ‌റ്റ തുൻബർഗ് എന്നിവർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മ‌റ്റൊരു ഹോളിവുഡ് താരവും കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുതയാണ്. നടിയും ഓസ്‌കാർ അവാർഡ് ജേതാവുമായ സൂസൻ സരാൻഡനാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വി‌റ്ററിലൂടെയായണ് സൂസൻ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.’ സൂസൻ ട്വി‌റ്ററിൽ കുറിച്ചു. ഇവർ ആരാണെന്നും എന്തിനാണ് സമരം ചെയ്യുന്നതെന്നും തന്റെ ആരാധകരെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട് സൂസൻ. 18000ലധികം ലൈക്കുകളും ഏഴായിരത്തിലധികം കമന്റുകളും സൂസന്റെ പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.

മുൻപ് അമേരിക്കൻ സർക്കാരിന്റെ രൂക്ഷ വിമർശകയും സാമൂഹ്യപ്രവർത്തകയുമായിരുന്നു സൂസൻ. ഗോവൻ ചലച്ചിത്രമേളകളിലുൾപ്പടെ സൂസൻ പങ്കെടുത്തിട്ടുണ്ട്. കർ‌ഷക സമരത്തിനനുകൂലമായി അന്താരാഷ്‌ട്ര തലത്തിലെ വിവിധ മേഖലകളിലെ പ്രശസ്‌തർ പ്രതികരിച്ചതോടെ രാജ്യത്തിനനുകൂലമായി സച്ചിൻ ടെൻഡുൾക്കർ, അക്ഷയ് ‌കുമാർ, അജയ് ദേവ്‌ഗൻ, കരൺ ജോഹർ, ഏക്‌താ കപൂർ, സുനിൽ ഷെട്ടി എന്നിങ്ങനെ നിരവധി താരങ്ങൾ പ്രതികരിച്ചിരുന്നു.

shortlink

Post Your Comments


Back to top button