എടിഎം പണം പിൻവലിക്കൽ നയത്തിൽ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം പണം പിൻവലിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഉള്ളത് കൂടെ നഷ്ടമാകുമെന്ന നയമാണ് പുതിയയായി വരുത്തിയിരിക്കുന്നത്. അക്കൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ തുക പിൻവലിക്കാൻ ശ്രമിച്ചാൽ ആയിരിക്കും പണം പോവുക.
Also Read:ശ്വാസ തടസ്സവും നെഞ്ചു വേദനയും ; യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ഇത്തരത്തിൽ പണം പിൻവലിക്കാൻ ശ്രമിച്ച് ലഭിക്കാതെ വരുന്ന ഓരോ ഇടപാടിനും 20 രൂപയെ കൂടാതെ ജി സ് ടിയും ഉപഭോക്താവിൽ നിന്നും ഈടാക്കും. എ ടി എം ഉപഭോക്താക്കൾക്ക് ഒറ്റത്തവണ പാസ്സ്‌വേർഡിന്റെ സഹായത്തോടെ 10000 രൂപയിലേറെ പിൻവലിക്കാനാവും. എന്നാൽ പരിധിയിൽ കൂടുതൽ ഇടപാട് നടത്തിയാൽ ബാങ്കിന് അധിക ചാർജ് ആയി 10 രൂപയും ജി സ്ടി യും അല്ലെങ്കിൽ 20 രൂപയും ജി സ് ടി യും വരെ നൽകേണ്ടിവരും.
Also Read:കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
നിലവിൽ മെട്രോ നഗരങ്ങളിൽ അഞ്ച് എസ്ബിഐ എ ടി എമ്മിൽ നിന്നും ഇതര എ ടി എമ്മുകളിൽ നിന്നുമായി മാസത്തിൽ എട്ടു തവണ സൗജന്യമായി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കും. പുതിയ നയ മാറ്റത്തോടൊപ്പം അക്കൗണ്ടിൽ എത്ര പണമുണ്ടെന്നു ഇന്റർനെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാലൻസ് എന്ന് രജിസ്റ്റർഡ് മൊബൈൽ നമ്പറിൽ നിന്നും 9223766666 എന്ന നമ്പറിലേക്കു എസ് എം എസ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ നിങ്ങളുടെ ബാലൻസ് എത്രയാണെന്ന് അറിയാൻ സാദിക്കും.
Post Your Comments