Latest NewsNewsIndia

ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും വേണ്ടിയാണ്​ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന്​ മോദി പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത്​ ഹൈകോടതിയുടെ ഡയമണ്ട്​ ജൂബിലി ആഘോഷങ്ങളില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും വേണ്ടിയാണ്​ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന്​ മോദി പറഞ്ഞു.

Read Also: വവ്വാലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, ലോകത്ത് മാരക രോഗങ്ങൾ പടര്‍ന്നുപിടിക്കും! പഠന റിപ്പോര്‍ട്ട് പുറത്ത്

എന്നാൽ എക്കാലത്തും ഭരണഘടനയെ ക്രിയാത്​മകമായി ശക്​തിപ്പെടുത്താന്‍ ജുഡീഷ്യറി ഇടപെട്ടിട്ടുണ്ട്​. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ചുമതല കോടതികള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്​. ദേശീയതാല്‍പര്യത്തിന്​ പ്രാധാന്യം നല്‍കേണ്ട സമയങ്ങളില്‍ കോടതികള്‍ അതിനും വലിയ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്​തമാക്കി. ഇന്ത്യയുടെ പൗരാണിക ഗ്രന്ഥങ്ങള്‍ നല്ല ഭരണത്തിന്‍റെ മുഖമുദ്രയായി കണ്ടിരുന്നത്​ നീതിയെയാണ്​. ഗുജറാത്ത്​ ഹൈകോടതി എക്കാലത്തും സത്യത്തിനും നീതിക്കും വേണ്ടിയാണ്​ നിലകൊണ്ടതെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button