Latest NewsNewsIndia

ക്രിക്കറ്റ് ദൈവം സച്ചിൻ തന്നെ..തെളിയിച്ച് നേഷന്‍ വിത്ത് സച്ചിന്‍‍

രാജ്യത്തിന് സമാനതകളില്ലാത്ത മഹത്വം കൊണ്ടുവന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍.

ന്യൂഡൽഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തെ ദേശീയവികാരമുണര്‍ത്തിയതിന്‍റെ പേരില്‍ മറുപടി നല്‍കി നേഷന്‍ വിത്ത് സച്ചിന്‍ എന്ന പുതിയ ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാവുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇസ്ലാമിക തീവ്രവാദികളും ഖാലിസ്ഥാന്‍ വാദികളും കമ്മ്യൂണിസ്റ്റുകളും മോദിവിരുദ്ധ ലിബറുലകളും കൂടി സച്ചിനെതിരെ അട്ടഹാസമായിരുന്നു. സച്ചിന്‍ വിരുദ്ധട്വീറ്റുകളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഏറെക്കുറെ കേന്ദ്ര ഇന്‍റലിജന്‍സിന് മനസ്സിലായി. ഇതോടെയാണ് ഒറ്റപ്പെട്ട സച്ചിനായി ദേശസ്നേഹികള്‍ പുതിയ ഹാഷ്ടാഗ് ട്വിറ്ററില്‍ ആരംഭിച്ചത് നേഷന്‍ വിത്ത് സച്ചിന്‍.

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് കര്‍ഷകസമരം വിജയിപ്പിക്കുന്നതിനുള്ള ടൂള്‍കിറ്റിടുകയും റിഹാന എന്ന പോപ്പ് ഗായിക കര്‍ഷകസമരത്തെ പിന്തുണച്ച്‌ സിഎന്‍എന്‍ വെബ്സൈറ്റില്‍ വന്ന ഒരു ലേഖനം ഷെയര്‍ ചെയ്യുകയും ചെയ്തതോടെയാണ് ഇന്ത്യക്കാരെ വിഭജിക്കരുതെന്ന നിര്‍ദേശവുമായി സച്ചിന്‍ ഇന്ത്യടുഗെതര്‍ എന്ന വിദേശകാര്യമന്ത്രാലയം തുടങ്ങിവെച്ച ഹാഷ്ടാഗിനെ പിന്തുണച്ച്‌ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ മോദിവിരുദ്ധ ലോബിയുടെ അട്ടഹാസമായിരുന്നു പിന്നീടങ്ങോട്ട്.

Read Also: ബിഫ് ഭക്ഷിക്കുന്നവർക്ക് സപ്പോർട്ട്, ഹലാല്‍ ഭക്ഷണം വേണ്ടെന്നു പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു; തുറന്നടിച്ച് എം പി

എന്നാൽ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍ ട്വിറ്ററില്‍ കൂട്ടത്തോടെ എത്തുകയാണ്. രാജ്യത്തിന് സമാനതകളില്ലാത്ത മഹത്വം കൊണ്ടുവന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിഓയില്‍ ഒഴിച്ചാണ് ശനിയാഴ്ച സച്ചിനെതിരെ പ്രതികരിച്ചത്. സച്ചിന്‍ തന്റെ ട്വീറ്റില്‍ കര്‍ഷകരെ വിമര്‍ശിച്ചിട്ടില്ല. സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കരുതെന്നും അതിന് ആക്കം കൂട്ടാന്‍ വിദേശ സെലിബ്രിറ്റികള്‍ ശ്രമിക്കരുതെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റിന് പിന്നിലെ പ്രചോദനം.

ഭാരത രത്‌ന നേടിയ, കറ പുരളാത്ത വ്യക്തിത്വമുള്ള സച്ചിനെതിരെ മകന് മുംബൈ ഇന്ത്യന്‍സില്‍ ഇടം കിട്ടാനാണ് സച്ചിന്‍ മോദിക്കും അംബാനിക്കും അനുകൂലമായി ട്വീറ്റ് ചെയ്തത് എന്ന് വരെ ബാലിശമായ വിമര്‍ശനങ്ങളുണ്ടായി. ഇതോടെയാണ് സച്ചിനെ ഒറ്റപ്പെടുത്തരുതെന്ന വാശിയില്‍ ദേശം സച്ചിനൊപ്പം (നേഷന്‍ വിത്ത് സച്ചിന്‍) എന്ന ഹാഷ് ടാഗ് തുടങ്ങിയത്. ഇപ്പോള്‍ ട്വിറ്ററില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button