പെരുമ്പാവൂറ്‍ : പാര്‍ട്ടി ഒരു അവസരം കൂടി നല്‍കിയാല്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പെരുമ്പാവൂറ്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പുതിയ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കണം. പക്ഷേ, പ്രായം കൊണ്ടോ ചെറുപ്പം കൊണ്ടോ ഉള്ള അവസരമല്ല വേണ്ടത്. ആരാണ് ജയിക്കാന്‍ അര്‍ഹനായ സ്ഥാനാര്‍ത്ഥി. അവിടെയാണ് പുതുമുഖമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : വിവാഹ വേദിയില്‍ വധുവിനെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് നവവരന്‍ ; വീഡിയോ കാണാം
ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച രാഷ്ട്രീയമായിത്തന്നെ പഠിക്കേണ്ടതാണ്. അവര്‍ക്ക് നാല് പഞ്ചായത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു. വിജയിക്കുന്ന ഒരാളെ ആക്ഷേപിച്ചിട്ട് കാര്യമില്ല. അവരെ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതുതന്നെയാണല്ലോ എന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
നിയമസഭയില്‍നിന്നും വൈറലായ ഉറക്കത്തെക്കുറിച്ചും എംഎല്‍എ വിശദീകരിച്ചു. ‘നിയമസഭയില്‍ ആദ്യത്തെ ദിവസം ഞാന്‍ ഉറങ്ങി എന്നത് സത്യമാണ്. പക്ഷേ, എനിക്കന്ന് 105 ഡിഗ്രി പനിയായിരുന്നു. അതിന് ശേഷം നാലുദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്നെ അവിടെനിന്നും ആംബുലന്‍സിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതൊന്നും ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍ അറിഞ്ഞിട്ടില്ല. ബിബിസിയുടെ മോസ്റ്റ് ട്രെന്‍ഡിങ് ന്യൂസായി മാറി അത്. ലക്ഷക്കണക്കിന് ആളുകള്‍. ഞാന്‍ അതിനെക്കുറിച്ച് ഒരു കവിതതന്നെ എഴുതി. അത് വൈറലായി. മയങ്ങി ഉണരവേ മധുര സ്വപ്‌നങ്ങള്‍ മറന്നു ഞാന്‍ ഇറങ്ങവേ. പറന്നുപോയെന്റെ ഉറങ്ങും ചിത്രം വൈറലായെന്നറിയവേ. എന്ന കവിതയെഴുതി. മനുഷ്യനായാല്‍ ഉറങ്ങണം. ക്ഷീണം വന്നാല്‍ ആരും ഉറങ്ങിപ്പോവില്ലേ. അതിന്റെ അര്‍ത്ഥം നിയമസഭയില്‍ മുഴുവന്‍ ഉറങ്ങുകയാണെന്നാണോ?’, അദ്ദേഹം പറഞ്ഞു.
ആനപ്പുറത്ത് കയറി പരിപാടി ഉദ്ഘാടനം ചെയ്തതിനെയും പശുക്കിടാക്കള്‍ക്ക് വേണ്ടി സുന്ദര കിടാരി മത്സരം നടത്തിയതിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘ഞാന്‍ കവിത പോലെത്തന്നെ മൃഗങ്ങളെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്നു. ആനയോട് ഭയങ്കര കമ്ബമാണ്. ആനയെ ബഹുമാനിക്കാനാണ് ആനപ്പുറത്ത് കയറിയത്. ആനയെ ഉദ്ഘാടകനാക്കിയപ്പോള്‍ ആന എന്റെ പ്രോട്ടോക്കോളിന് മുകളില്‍ പോയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ പശു. പശുവിനെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. അടുത്ത ജന്മത്തില്‍ എനിക്കൊരു പശുവായി ജനിക്കണം. ഞാനത് പറഞ്ഞുപ്പോള്‍ എന്നെ ആളുകള്‍ കളിയാക്കി. ഒരു പശുവായിക്കഴിഞ്ഞാല്‍, പശു പാല് തരുന്നു, ചാണകം തരുന്നു, സ്‌നേഹം തരുന്നു. അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ ഒരു പശുവായിട്ട് ഇന്ത്യയില്‍ ജനിച്ചാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം’ അദ്ദേഹം പറഞ്ഞു.
Post Your Comments