NattuvarthaLatest NewsNews

തേ​നീ​ച്ച​ക​ളു​ടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ കി​ളി​യ​ന്ത​റ 32ാം മൈ​ല്‍ ഗ്രാ​മം കാ​ട്ടു​തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​യി​ല്‍ ആണ്. ര​ണ്ട് ദി​വ​സ​ത്തി​നി​ട​യി​ല്‍ പ്ര​ദേ​ശ​ത്തെ 12ഓ​ളം പേ​ര്‍​ക്ക് തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റിരിക്കുന്നു. ഇതിനു പി​ന്നാ​ലെ, റോ​ഡ​രി​കി​ലും ക​ട​ക​ളി​ലു​മാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​പ്പ​ച്ച​ന്‍ ചാ​ക്യാ​നി​ക്കു​ന്നേ​ല്‍, ഹ​രി​ദാ​സ​ന്‍ കോ​രം​തൊ​ടി​യി​ല്‍, മോ​നി​ക്ക ചേ​ന​ങ്ങ് പ​ള്ളി​ല്‍, ക​ബീ​ര്‍, ടി.​കെ. ജോ​സ​ഫ്, പി.​എ​ന്‍. സു​രേ​ഷ് എ​ന്നി​വ​ര്‍​ക്കും തേനീച്ചകളുടെ കു​ത്തേ​റ്റു. കി​ളി​യ​ന്ത​റ 32ാം മൈ​ല്‍ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ജി. അ​നി​ത​ക്കാ​ണ് ആ​ദ്യം കു​ത്തേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഉള്ളത്. ത​ല​ശ്ശേ​രി- വ​ള​വു​പാ​റ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്തേ​ക്കാ​ണ് തേ​നീ​ച്ച കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button