Latest NewsNewsIndia

തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങള്‍ ‘ടാറ്റ’ പറയും; ജെ.പി. നദ്ദ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതയോടും ബംഗാളിലെ ജനങ്ങള്‍ ‘ടാറ്റ’ പറയുമെന്നും ജെ.പി. നദ്ദ പറഞ്ഞു.

അഹംഭാവം മൂലം മമത ബാനര്‍ജി പശ്ചിമബംഗാളിലെ കര്‍ഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളില്‍ നിന്നൊഴിവാക്കിയെന്നും നദ്ദ ആരോപിച്ചു. പ്രധാനമന്ത്രി കിസാന്‍ യോജനയിലെ ആനുകൂല്യങ്ങള്‍ ബംഗാളിലെ കര്‍ഷകര്‍ക്ക് നിഷേധിച്ചതിലൂടെ മമത വലിയ അനീതിയാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മമതയുടെ അഹംഭാവംമൂലമാണ് സംസ്ഥാനത്ത് ക്ഷേമ പദ്ധതി നടത്താന്‍ അനുവദിക്കാതിരുന്നത്. കര്‍ഷകര്‍ ഈ പദ്ധതി മനസ്സിലാക്കി തുടങ്ങിയതോടെ ഇപ്പോള്‍ നടപ്പാക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം 70 ലക്ഷം കര്‍ഷകര്‍ക്ക് 6000 രൂപ വീതം ലഭിക്കേണ്ടത് നഷ്ടമായി’ ബംഗാളിലെ മാല്‍ഡയില്‍ നടന്ന റോഡ് ഷോയില്‍ നദ്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button