തിരുവനന്തപുരം : സ്ത്രീ സുരക്ഷയ്ക്കായി തയ്യാറാക്കിയ നിര്‍ഭയം എന്ന മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലാ വിജയനും ചേര്‍ന്ന് പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി നേരിടണമെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം മാര്‍ഗങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് അമര്‍ത്തി പിടിച്ചാല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിയ്ക്കും. ഇന്റര്‍നെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വെയ്ക്കാം. അക്രമിയുടെ ശ്രദ്ധയില്‍ പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിയ്ക്കാന്‍ കഴിയും.
Post Your Comments