KeralaLatest NewsNews

പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാരെയും ഇഷ്ടക്കാരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയാണ് : ചെന്നിത്തല

കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നത്

മലപ്പുറം : പാര്‍ട്ടി നേതാക്കന്മാരുടെ ഭാര്യമാരെയും ഇഷ്ടക്കാരെയും സര്‍ക്കാര്‍ വ്യാപകമായി സ്ഥിരപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നത്. ഐശ്വര്യ കേരളം യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിന്റെ കൂട്ടസ്ഥിരപ്പെടുത്തലുകളെ അദ്ദേഹം വിമര്‍ശിച്ചത്.

പിണറായി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പിഎസ്‌സി നിയമനങ്ങള്‍ നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്ന് സിപിഎം കരുതേണ്ട. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ഭക്തര്‍ക്കൊപ്പമാണോ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാരിന്റെ മുന്‍ നിലപാട് വിഷയത്തില്‍ മാറ്റിയോ എന്നും നവോഥാനത്തിന്റെ പേര് പറഞ്ഞ് ഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ തയാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button