കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറിനെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്. സ്വര്‍ണം പിടികൂടിയത് ഇന്ന് പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ വന്നിറങ്ങിയ ആളില്‍ നിന്നാണ്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്.
Post Your Comments