Latest NewsKeralaNews

നിയമം ആരുനിര്‍മ്മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്കുതന്നെ..

പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങള്‍ കമന്റുകളായി വരുന്നുണ്ട്.

കോട്ടയം: നിയമസഭ തിരെഞ്ഞെടുപ്പ് വരാനിരിക്കെ ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കരട് നിയമം യുഡിഎഫ് പുറത്തുവിട്ടു. എന്നാൽ പ്രതികരണവുമായി ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രകാരനായ പി.കെ സജീവ് രംഗത്ത്. ‘നിയമം ആരുനിര്‍മ്മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയര്‍ക്കുതന്നെ’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങള്‍ കമന്റുകളായി വരുന്നുണ്ട്.

എന്നാൽ അധികാരത്തിലെത്തിയാല്‍ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് നിയമം പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷംവരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ആചാരകാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തില്‍ പറയുന്നു.

Read Also: തരൂരിന്റെ 2010-ലെ ട്വീറ്റുമായി പ്രകാശ് ജാവദേക്കര്‍‍; വെട്ടിലായി കോൺഗ്രസ്

അതേസമയം കരട് രേഖ നിയമമന്ത്രി എകെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു. അതേസമയം, യുവതീ പ്രവേശനത്തിന്റെ എല്ലാ വശവും സുപ്രീം കോടതി പരിശോധിക്കുമ്ബോള്‍ നിയമത്തിന്റെ പ്രസക്തി മനസിലാകുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലാണ് നിയമം നിര്‍മിക്കാന്‍ യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കരട് ബില്ലിന് പിന്നില്‍ വെറും രാഷ്ട്രീയ നാടകമാണെന്ന് ബി ജെ പി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button