Latest NewsKeralaNewsIndiaInternational

ക്രൂഡ് ഓയില്‍ വില കുതിക്കുന്നു , പെട്രോള്‍-ഡീസല്‍ വില ഇനിയും ഉയരും

ലണ്ടന്‍: രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍വില വര്‍ദ്ധിച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കൂടാൻ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്നതാണ് വില ഉയരാന്‍ സാധ്യത വര്‍ധിക്കുന്നത്.

Read Also : “ഭാരതത്തെ സ്നേഹിക്കുന്ന 130 കോടി ജനങ്ങൾ സച്ചിന്റെ കൂടെയാണ്” : നടൻ കൃഷ്ണകുമാർ

അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരിക്കുമ്പോഴും വലിയ രീതിയില്‍ ഇന്ത്യയില്‍ എണ്ണകമ്പനികൾ വില ഉയര്‍ത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ രാജ്യത്തെ എണ്ണവില റെക്കോര്‍ഡുകള്‍ ദേഭിച്ച്‌ മുന്നേറുമെന്നാണ് സൂചന.കോവിഡ് വാക്‌സിന്റെ വരവും സമ്പദ്‌വ്യവസ്ഥകള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതുമാണ് ആഗോളതലത്തില്‍ എണ്ണവിലയെ സ്വാധീനിക്കുന്നത്. തുടര്‍ച്ചയായ ആറ് ദിവസവും ആഗോളവിപണിയില്‍ എണ്ണ വില ഉയര്‍ന്നിരുന്നു. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button