KeralaNattuvarthaLatest NewsNews

വൈക്കത്തെ വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നു

കോട്ടയം ; സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയ്ക്ക് പിന്നാലെ വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു തുടങ്ങി. വെച്ചൂർ നാലാം വാർഡിലെ റിയാസിന്റെ വീട്ടിലെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഷാജി പണിക്കശേരിൽ, ജില്ലാ പക്ഷിപ്പനി നോഡൽ ഓഫീസർ സി സജീവ് കുമാർ ,ടെക്നിക്കൽ അസിസ്റ്റന്റ് ഫിറോസ് മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്ന് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ മാർ ,ഒരു ഫീൽഡ് ഓഫീസർ, ഒൻപതു ജീവനക്കാർ തുടങ്ങിയവരുടെ ധൃതകർമ്മ സേനയുടെ മൂന്ന് ഗ്രൂപ്കൾ ആണ് താറാവുകളെ കൊന്നു സംസ്കരിക്കുന്നത്.

Also Read:‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ’; ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം

96 ദിവസം പ്രായമുള്ള 1044 താറാവുകൾ 130 ദിവസം പ്രായമുള്ള 536 താറാവുകൾ 4725 കുഞ്ഞു താറാവുകൾ അടക്കം 6305 താറാവുകളെയാണ് വെള്ളിയാഴ്ച മാത്രം കൊന്നു സംസ്കരിച്ചത്. ഒൻപതു കിലോമീറ്റർ പരിധിയിൽ 15 ദിവസത്തെ ഇടവേളകളിൽ തറവാടക്കമുള്ള പക്ഷികളിൽ പരിശോധന നടത്തും. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ കൊന്നു സംസ്കരിച്ചാൽ രോഗവ്യാപനം തടയാൻ കഴിയും. കൊല്ലുന്ന പക്ഷികളുടെ എണ്ണം തിട്ടപ്പെടുത്തിയാണ് കർഷകർക്ക് നഷ്ടപരിഹാരം നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button