Latest NewsSaudi ArabiaNewsGulf

ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ്: രണ്ടര മാസം മുമ്പ് അപകടത്തിൽ പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം മഞ്ഞപ്പാറ സ്വദേശി യൂസുഫ് കുഞ്ഞു (60) ആണ് നാഷനല്‍ ഗാര്‍ഡ് ആശുപത്രിയില്‍ മരിച്ചത്.

റിയാദ് സുലൈയിൽ വെച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: നദീറ ബീവി. മക്കള്‍: ജസീന, ജസിയ, ജസീര്‍. റിയാദില്‍ ഖബറടക്കുന്നതിന് സഹോദരന്‍ ഷാഹുല്‍ ഹമീദിനെ സഹായിക്കാന്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button