കാബുൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 സുരക്ഷ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഉത്തര അഫ്ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ് ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്.
രണ്ട് സൈനികരെ ഭീകരർ ബന്ധിയാക്കിയതായി പ്രവിശ്യ കൗൺസിൽ അംഗം റബ്ബാനി റബ്ബാനി അറിയിക്കുകയുണ്ടായി. അടുത്തിടെ സമാധാന ശ്രമങ്ങൾ തുടരവേയാണ് അഫ്ഗാനിൽ ആക്രമണങ്ങളും ഉയർന്നത്.
Post Your Comments