Latest NewsNewsIndiaInternational

ആഗോള ക്യാംപെയിനു പിന്നിൽ ഖാലിസ്ഥാനി ബന്ധം; റിഹാന വാങ്ങിയത് 18 കോടി, കാനഡ ആസ്ഥാനമായ പിആർ കമ്പനിയുടെ പ്രവർത്തനങ്ങൾ

ആഗോള ക്യാംപെയ്‌നു പിന്നില്‍ ഖാലിസ്ഥാനി ബന്ധമുള്ള പിആര്‍ കമ്പനി ഡയറക്റ്റര്‍ മേ ധാലിവാള്‍

കര്‍ഷക സമരത്തിന്റെ പേരിൽ ആഗോളതലത്തിൽ നടക്കുന്ന ക്യാംപെയിനു പിന്നിൽ ആരാണെന്ന റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ കമ്പനിയുടെ ഡയറക്ടറാണ് ഇന്ത്യയ്ക്കെതിരെ വിദേശത്ത് നടക്കുന്ന വ്യാപകമായ ക്യാംപെയിനു പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൈറോക്കറ്റ് എന്ന കമ്പനിയുടെ ഡയറക്റ്റര്‍ മേ ധാലിവാളാണ് ഇതിനെല്ലാം പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു.

കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കും ഗ്രെറ്റ തുന്‍ബെര്‍ഗിനും ട്വീറ്റുകളും ടൂൾക്കിറ്റും തയ്യാറാക്കി നൽകിയത് ഇയാളാണെന്നാണ് റിപ്പോർട്ടുകൾ. സ്‌കൈറോക്കറ്റ് എന്ന കമ്പനിക്ക് ഖാലിസ്ഥാനി ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. ആഗോള ക്യാംപെയ്‌നായി റിഹാനക്കായി 18 കോടി രൂപ ഈ കമ്പനി നൽകിയെന്നും പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ (പിജെഎഫ്) ആണ് കമ്പനിക്ക് പിന്നിൽ.

Also Read:രാജ്യം ഒറ്റക്കെട്ടെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; പി ടി ഉഷയ്ക്ക് കാക്കി നിക്കർ തപാലിൽ അയച്ച് യൂത്ത് കോൺഗ്രസ്

കർഷക സമരത്തിൻ്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. കപില്‍ മിശ്രയാണു തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ഇന്ത്യയില്‍ വന്‍ അക്രമങ്ങളും കലാപങ്ങളും സംഘടിപ്പിക്കാനുള്ള രാജ്യാന്തര ഗൂഢാലോചനയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. വന്‍തോതില്‍ ധനസഹായം കിട്ടുന്ന ആസൂത്രിതമായ പ്രചാരണമാണിത്. ചോദ്യമിതാണ്- രാഹുല്‍ ഗാന്ധി, കേജ്രിവാള്‍, രാകേഷ് ടിക്കായത് എന്നിവര്‍ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണോയെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്ത് ചോദിച്ചത്.

Also Read:കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് കര്‍ഷകരെ സഹായിക്കാനായി പുറത്തുവിട്ട ടൂള്‍കിറ്റ് ചൂണ്ടിക്കാട്ടി മിശ്ര ആരോപണം കടുപ്പിക്കുന്നു. ‘ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ പോസ്റ്റ് ചെയ്തതാണ്. വളരെ വലുതും ഗൗരവമുള്ളതുമാണിത്. ജനുവരി 26ന് കലാപം നടത്താന്‍ അവര്‍ ഒരുങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരായി കൂടുതല്‍ കലാപങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്തിട്ടുമുണ്ട്’- അദ്ദേഹം പറയുന്നു. പിന്നീട് അവര്‍ അത് ഡിലീറ്റ് ചെയ്യുകയും തുടര്‍ന്ന് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button